കണ്ണൂര്‍: കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി രമ്യമായ പരിഹാരം കണ്ടെത്തണമെന്ന് സുരേഷ്ഗോപി എം.പി. എല്ലാം കേന്ദ്രസര്‍ക്കാറിെന്റ തലയില്‍വെച്ചുകെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കീഴാറ്റൂര്‍ െഎക്യദാര്‍ഢ്യസമരത്തില്‍ പെങ്കടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
read also: കീഴാറ്റൂര്‍ സമരം : യുഡിഎഫില്‍ ഭിന്നത
മന്ത്രി ജി. സുധാകരനുമായി കീഴാറ്റൂര്‍സമരവുമായി ബന്ധപ്പെട്ട് നിരവധിതവണ സംസാരിച്ചിരുന്നു. രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രത്യാശയിലായിരുന്നു. ഇത് സമരങ്ങളിലൂടെ മാത്രം വളര്‍ന്ന ഒരു രാഷ്ട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ഇൗ സമരംകൊണ്ടൊന്നും വികസനം തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും സൗകര്യപൂര്‍ണമായരീതിയില്‍ കാസര്‍കോട് മുതല്‍ കോഴിക്കോടുവരെ റോഡ് വികസനം നടക്കണം. നമ്മള്‍ അതിനുേവണ്ടിയും യുദ്ധം ചെയ്യും. അത് യോഗ്യമായും പക്ഷംചേരാതെയും ഒരു പ്രീണനവുമില്ലാതെയായിരിക്കും. വികസനം പ്രകൃതിയെ േദ്രാഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണം. ഇത് നല്ലൊരു ഭരണകര്ത്താവിെന്റ ലക്ഷ്യമായിരിക്കണമെന്നും എം.പി പറഞ്ഞു.
Post Your Comments