ഇത് വേനല്‍ക്കാലം. മീന ചൂട് കടുത്തു തുടങ്ങി. വേനല്‍ കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളാണ് രോഗങ്ങള്‍. ചൂട് കൂടുന്നത് കാരണം അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജല ധാതു ലവണങ്ങള്‍ നഷ്ടപ്പെടും. ഇതുമൂലമുള്ള രോഗങ്ങളും കൂടുതല്‍ പ്രശ്‌നകാരികളാകുകയാണ്.
ചിക്കന്‍പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍. ഈ കാലാവസ്ഥയില്‍ ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവ പിടികൂടാന്‍ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവക്കെതിരെയും ജാഗ്രത പുലര്‍ത്തണം. ഇവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍, വഴിവക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വെള്ളം, തണുത്ത പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ശുദ്ധമായ ജലമല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാം. മഞ്ഞപ്പിത്തം, അതിസാരം എന്നിവയും ജലത്തില്‍ കൂടി പകരാം. പാകം ചെയ്ത ആഹാരം ചൂടാറാതെ കഴിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും.
കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് പറയുന്നതിനുപിന്നില്‍
Post Your Comments