KeralaLatest News

കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത

കോഴിക്കോട്:കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതിൽ വർധനയുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button