യു.എ.ഇയിൽ ജോലി തേടുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി (പിസിസി) സംബന്ധിച്ച ആശയക്കുഴപ്പം വർദ്ധിക്കുകയാണ്. വിസയുടെയും പാസ്പോർട്ടിന്റെയും അപേക്ഷകള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലും മറ്റും ദിനം പ്രതി നിരവധി ഫോണ്‍ കോളുകളാണ് വരുന്നത്. വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ എത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ജോലി ലഭിക്കുകയാണെങ്കില്‍ അവര്‍ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പകരം സ്വഭാവ സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ എംബസിയുടെ ഫസ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പറഞ്ഞു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍
ബിഎല്‍എസ് ഇന്റര്‍നാഷണല്‍ വഴിയാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇന്ത്യന്‍ അതോറിറ്റി സ്വീകരിക്കുന്നത്.
ഒരുപാട് ബുദ്ധിമുട്ടാതെ തന്നെ അബുദാബിയില്‍ പിസിസി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്നതാണ്.
പിസിസി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ബിഎല്‍എസ്സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് എംബസ്സിയില്‍നിന്നും അനുമതി ലഭിച്ചതിനുശേഷം ജോബ് ഓഫര്‍ ലെറ്റര്‍, കമ്പനി ലൈസന്‍സ്, പാസ്പോര്‍ട്ട്, വിസിറ്റ് വിസ എന്നിവയുടെ പകര്‍പ്പും അതിനോടൊപ്പം 51m X 51m വെള്ള ബാക്ക്ഗ്രൌണ്ടോടു കൂടിയ നാല് ഫോട്ടോയും ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ ഓഫ്സില്‍ ഹാജരാക്കുക. തുടര്‍ന്ന് പിസിസി സര്‍ട്ടിഫിക്കറ്റിനു അനുമതി ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ ഒരു മെസ്സേജ് ലഭിക്കുന്നതാണ്.
Post Your Comments