തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറി കഴിഞ്ഞു. കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ പിതാവിനെ നേരിൽ വിളിക്കുകയും വേണ്ട സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആൽബർട്ടിന്റെ കുടുംബം അവിടെ സുരക്ഷിതരെന്ന വിവരവും അദ്ദേഹത്തെ അറിയിച്ചു. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Read Also: വന്ദേഭാരത് കെ റെയിലിന് പകരമാകില്ല: ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ വന്നേ തീരുവെന്ന് എം വി ഗോവിന്ദൻ
Post Your Comments