ഇസ്ലാമാബാദ്: ലോകത്തിനു മുൻപിൽ പാകിസ്ഥാനെ വീണ്ടും നാണംകെടുത്തി അർജന്റീനയിലെ പാക് എംബസി. പാകിസ്ഥാന് വളർച്ച ഉണ്ടാകണമെങ്കിൽ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഇമ്രാൻ ഖാനെ മാറ്റണമെന്നാണ് എംബസി ആവശ്യപ്പെടുന്നത്. മറ്റു രാജ്യങ്ങൾക്ക് പാകിസ്ഥാനെ വിശ്വാസമില്ലെന്നും അതു വർദ്ധിപ്പിക്കണമെങ്കിൽ ഭരണകൂടത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും അവർ പറഞ്ഞു.
പാക് ഭരണകൂടത്തിന്റെ കഴിവില്ലായ്മയും അനാസ്ഥയുമാണ് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം, അർജന്റീനയുമായുള്ള ജെഎസ് 17 കരാറും പാകിസ്ഥാന് നഷ്ടപ്പെടുമെന്ന് എംബസി അറിയിച്ചു. പാകിസ്ഥാനും ചൈനയും സംയുക്തമായി നിർമ്മിക്കുന്ന ഫൈറ്റർ ജെറ്റ് വാങ്ങാൻ അർജന്റീന താല്പര്യം കാണിച്ചിരുന്നു.
എന്നാൽ, അർജന്റീനയിപ്പോൾ റഷ്യയുമാണ് ചർച്ചകൾ നടത്തുന്നതെന്നും പാകിസ്ഥാനുമായുള്ള കരാറുകളിൽ നിന്നും പിന്മാറിയെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. മൂന്ന് മാസമായി സെർബിയയ്‌ക്ക് നൽകാനുള്ള കുടിശ്ശിക അടച്ചിട്ടില്ലെന്ന് സെർബിയയിലെ പാക് എംബസിയും പാകിസ്ഥാനെതിരെ വിമർശനമുന്നയിച്ചിരുന്നു.
Post Your Comments