Latest NewsNewsSaudi ArabiaInternationalGulf

പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റർ ചെയ്യണം: നിർദ്ദേശം നൽകി സൗദി ഇന്ത്യൻ അംബാസിഡർ

റിയാദ്: സൗദിയിലേക്ക് ജോലിതേടി വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നൽകി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ സുഹൈൽ അജാസ് ഖാൻ. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും ആർത്തവമുള്ള സ്ത്രീകൾ‌ പ്രവേശിക്കുന്നതിൽ ഒരു വിവേചനവുമില്ല: ഐശ്വര്യ രാജേഷ്

രാജ്യത്തേക്ക് ജോലി തേടി എത്തുന്നവർ ട്രാവൽ ഏജന്റുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറുമെന്ന് അദ്ദേഹം അറിയിച്ചു.

വ്യാപാര വാണിജ്യമേഖലയിൽ ഇന്ത്യയും സൗദിയും തമ്മിൽ വലിയ സഹകരണമാണുള്ളത്. ഇന്ത്യയിലെ പെട്രോ കെമിക്കൽ, അടിസ്ഥാന വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, പുതിയത് തയ്യാറാക്കണം: ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button