കീവ് : ഉക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കീവിലെ പഴയ കെട്ടിടത്തിലാണ് എംബസി പുനരാരംഭിക്കുക. അധികം വൈകാതെ, മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കി എംബസി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മെയ് 17 മുതൽ ആണ് എംബസി തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്നാണ് എംബസി ഉക്രൈനിലെ പ്രവർത്തനം നിർത്തി വെച്ചത്. പിന്നീട്, മാർച്ച് 13 മുതൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോവിലേക്ക് ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ മാറ്റിയിരുന്നു.
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെയും വിദ്യാർത്ഥികളുടെയും രക്ഷാപ്രവർത്തനം എംബസി ഏകോപിപ്പിച്ചത് വാഴ്സോവിൽ വച്ചായിരുന്നു. പ്രധാനമന്ത്രിയും ക്യാബിനറ്റ് കമ്മിറ്റിയും ചേർന്നെടുത്ത അടിയന്തര തീരുമാനമായിരുന്നു അത്.
Post Your Comments