ന്യൂഡൽഹി: അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പോർവിമാനമായ എഫ്–16 ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ.പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്‍ട്ടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ എക്സ്ക്ലൂസീവ് ആയി തന്നെ എഫ്–16 നിർമിക്കുമെന്നാണ് ലോക്ക്ഹീഡ് വക്താവ് അറിയിച്ചു.
also read:ഇന്ത്യക്ക് അഭിമാനിക്കാം; ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ
വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക് ഹീഡ് മാർട്ടിൻ വക്താവ് അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിന്റെ മുഴുവൻ നിർമാണവും ഇന്ത്യയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ലോക്ക്ഹീഡിന് പുറമേ സ്വീഡന്‍ കമ്പനിയായ സാബാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മറ്റൊരു കമ്പനി.
ഇന്ത്യൻ വ്യോമ സേനയ്ക്ക് മീഡിയം വെയ്റ്റ് വിഭാഗത്തിൽ ഒറ്റ എൻജിനുള്ള ഇരുന്നൂറോളം യുദ്ധ വിമാനങ്ങൾ ആവശ്യമുണ്ടെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്ക്. അതേസമയം ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പ്ലാന്റ് തുടങ്ങി വിമാനങ്ങൾ കയറ്റുമതി ചെയ്യാനാണ് ലോക്ക്ഹീഡിന്റെ ഭാവി പദ്ധതി.
Post Your Comments