ന്യൂഡൽഹി : ബ്രഹ്മോസ് മിസൈലിനായി ഇന്ത്യയെ സമീപിച്ച് വിവിധ ലോകരാജ്യങ്ങൾ രംഗത്ത്. സാഖിസ്ഥാൻ,ബ്രസീൽ,ഇന്തോനേഷ്യ തുടങ്ങി പതിനാലോളം രാജ്യങ്ങളാണ് അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചത്. ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർണായ പരീക്ഷണം ഈ വർഷം അവസാനത്തോടെ നടക്കുമെന്നും ഇതിനു ശേഷം മിസൈൽ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാനാണ് തീരുമാനമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
ആദ്യമായി വ്യോമസേന ഇന്ത്യയുടെ അത്യാധുനിക പോർവിമാനമായ സുഖോയ്-30 എംകെഎൽ നിന്നും ബ്രഹ്മോസ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സജ്ജീകരിച്ച ലക്ഷ്യത്തിലേക്കായിരിക്കും സുഖോയ് ബ്രഹ്മോസ് വിക്ഷേപിക്കുക.ഈ പരീക്ഷണം വിജയിച്ചാൽ ബ്രഹ്മോസ് വ്യോമസേനയുടെ ഭാഗമാകും. 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്. കരയിൽ നിന്നും,കപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.
Post Your Comments