Latest NewsNewsInternationalGulf

കുവൈറ്റില്‍ രണ്ടാം നിലയില്‍ നിന്നും താഴെ വീണ മലയാളി കുട്ടിക്ക് സംഭവിച്ചത്

കുവൈറ്റ്: കുവൈറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്നും മലയാളി ദമ്പതികളുടെ നാല് വയസുകാരന്‍ മകന്‍ താഴെ വീണു. രണ്ടാം നിലയിലെ ജനാലയില്‍ കൂടി താഴേയ്ക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ട ഇലന്തൂര്‍ പടിഞ്ഞാറേതില്‍ പുത്തന്‍വീട്ടില്‍ ജോര്‍ജ് സിമി ദമ്പതികളുടെ ഇളയ മകന്‍ ജെറമ്യ ആണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ജനാലയില്‍ കൂടി താഴേക്കു വീണത് .

നിസാര പരുക്കുകളോടെ കുഞ്ഞ് രക്ഷപെട്ടു. ചെറിയ പരുക്കുകള്‍ പറ്റിയ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ നോക്കാനേല്‍പിച്ച ജോലിക്കാരി കടയില്‍ പോകുന്നത് ജനാലവഴി നോക്കി നില്‍ക്കുമ്പോള്‍ താഴെ വീഴുകയായിരുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button