ലോസാഞ്ചല്‍സ്: നഗര മധ്യത്തിലെ മാളില്‍ വച്ച് മുന്‍ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകൾ നോക്കിനിൽക്കെയായിരുന്നു ഭർത്താവ് മുൻ ഭാര്യയെ കൊലപ്പെടുത്തിയത്. മകളേയും ഇയാൾ വെടിവെയ്ക്കാൻ ശ്രമിച്ചെങ്കികളും ആളുകൾ ഓടി കൂടിയതോടെ പരാജയപ്പെടുകയായിരുന്നു.
also read:യുവാവ് സഹോദരന്റെ ഭാര്യയെ വെടിവെച്ച് കൊന്നു, കാരണം ഞെട്ടിക്കുന്നത്
ഒരു വര്‍ഷം മുമ്പാണ് വിവാഹ മോചിതനായത്. മാളില്‍ വച്ച് കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനേ തുടര്‍ന്നാണ് വെടിവയ്പ് നടന്നത്. അമ്മയെ വെടിവെയ്ക്കുന്നത് കണ്ട് മകൾ ആളുകൾക്കിടയിലോക്ക് ഓടിയതോടെയാണ് കുട്ടിക്ക് വെടിയേൽക്കാതെ രക്ഷപ്പെട്ടത്.
Post Your Comments