കാസര്‍കോട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനു എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. മീപ്പുഗിരിയിലെ ആരാധനാലയത്തിനു നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. നാസര്‍, സക്കരിയ, അബ്ദുര്‍ റിയാസ്, മുഹമ്മദ് ഇസ്ഹാഖ്, അഹ് മദ് ബിലാല്‍, ഷരീഫ്, സി.എം ബിലാല്‍, മഹ് മൂദ് എന്നിവരുടെ അറസ്റ്റാണ് കാസര്‍കോട് ടൗണ്‍ പോലീസ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മീപ്പുഗിരിയില്‍ പ്രകടനം നടത്തിയത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രകടനത്തിലേര്‍പെട്ട 20 ഓളം പേരെയാണ് പിടികൂടിയതെങ്കിലും നേതൃത്വം നല്‍കിയ എട്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസ്.
Post Your Comments