Latest NewsNewsIndia

പാകിസ്ഥാന് ജയ് വിളിച്ച് തിരഞ്ഞെടുപ്പ് വിജയാഘോഷം, എസ്ഡിപിഐക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 ( എ ) പ്രകാരം രാജ്യദ്രോഹക്കുറ്റവും , 143 പ്രകാരം അനധികൃതമായി സംഘം ചേരൽ എന്നിവയാണ് അറസ്റ്റ് ചെയ്തവർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്

ബംഗലൂരു: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജയം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ആഘോഷിച്ച എസ്ഡിപിഐ പ്രവർത്തർക്കെതിരെ കർണ്ണാടക പോലീസ് കേസെടുത്തു. കന്നട ജില്ലയിലെ ഉജെറിലെ വോട്ടെണ്ണൻ കേന്ദ്രത്തിന് മുന്നിലാണ് എസ് ഡി പി ഐ പ്രവർത്തകർ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുഴക്കിയത്.

സോഷ്യൽ മീഡിയകളിൽ പാക് അനുകൂലമുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പരിശോധിച്ച ശേഷമാണ് പോലീസ് സ്വമേധയാ കേസെടുത്ത് മുദ്രാവാക്യം മുഴക്കിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ പ്രകടനത്തിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചില്ല എന്നും എസ്ഡിപിഐ സിന്ദാബാദ് എന്നാണ് വിളിച്ചത് എന്നും പാർട്ടി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 ( എ ) പ്രകാരം രാജ്യദ്രോഹക്കുറ്റവും , 143 പ്രകാരം അനധികൃതമായി സംഘം ചേരൽ എന്നിവയാണ് അറസ്റ്റ് ചെയ്തവർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button