ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്‌ഡിപിഐ പ്രവര്‍ത്തകർ കൂടി പിടിയിൽ. അറസ്റ്റിലായ രണ്ടുപേര്‍ കൊലയാളി സംഘാംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. വ്യാജ സിം കാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി. കേസിൽ ആകെ 10 പേരാണ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവർ നേരത്തേ പിടിയിലായിരുന്നു.
അതേസമയം, രഞ്ജിത് വധക്കേസില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ആലപ്പുഴ എസ്.പി ഓഫിസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതികളെ പോലീസിന് പിടിക്കാനായില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുതരാമെന്നും എന്നാല്‍ പ്രതികളുടെ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ് പറഞ്ഞു.
Post Your Comments