Latest NewsKerala

പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: എട്ട് എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനായി കൊച്ചി പ്രസ് ക്ലബ്ബില്‍ എത്തിയതായിരുന്നു ഇവർ. മജീദ് ഫൈസിയെ കൂടാതെ സംസ്ഥാനവൈസ് പ്രസിഡന്റ് കെഎം മനോജ് കുമാര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരാണ് കസ്റ്റഡിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button