Latest NewsNewsIndia

ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍; ആരോഗ്യനില വളരെ മോശം

റാഞ്ചി: ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേളിപ്പിച്ചത്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പ്രവേശിപ്പിച്ചത്. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അറുപത്തിയൊന്‍പതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജയിലവാസത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയില്‍ ശിക്ഷ.

Also Read : മ​ഹാ​ൻ​മാ​രോ​ട് ച​രി​ത്രം വി​ല്ല​ൻ​മാ​രോ​ടെ​ന്ന​പോ​ലെ പെ​രു​മാറുമെന്ന് ലാലു പ്രസാദ് യാദവ്

കാലിത്തീറ്റ കുംഭകോണത്തിന്റെ ഭാഗമായി ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ലാലുവിനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്കും എതിരെ സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുകയാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button