റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിക്കു ശേഷം പ്രതികരണവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മണ്ടേലയും മാർട്ടിൻ ലൂഥർ കിംഗും അംബേദ്കറും നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ചരിത്രം ഇവരെ വില്ലൻമാരായാണ് പെരുമാറിയത്. ഇവർ ഇപ്പോഴും വശീയവെറിയുള്ളവരുടേയും വർഗീയവാദികളുടേയും മനസിൽ വില്ലൻമാരാണെന്നും ലാലു ട്വീറ്റ് ചെയ്തു.
റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലുവും മറ്റ് 15 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്ക് ശിക്ഷ വിധിക്കുന്നത് 2018 ജനുവരി മൂന്നിലേക്ക് മാറ്റി. ജനുവരിയിൽ എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിടുകയുണ്ടായി.
Post Your Comments