കാസര്‍കോട്: ബാങ്കുകള്‍ക്കൊരു മാതൃകയായി ആക്‌സിസ് ബാങ്ക്. അക്കൗണ്ട് അവസാനിപ്പിച്ചയാള്‍ക്ക് ബാക്കിയുണ്ടായിരുന്ന ഏഴ് പൈസ ഡി.ഡിയായി അയച്ചു കൊടുത്താണ് ബാങ്ക് മാതൃകയായത്. വിദ്യാനഗര്‍ മുട്ടത്തൊടി തായല്‍ നായന്മാര്‍മൂലയിലെ ഷബാന മന്‍സിലിലെ കെ.എ മുഹമ്മദ് സാദിഖിനാണ് ഇന്നലെ ഉച്ചയോടെ ബാങ്കില്‍നിന്ന് ഏഴ് പൈസയുടെ ഡി.ഡി ലഭിച്ചത്.
Also Read : പണം വാങ്ങി മുങ്ങിയ മലയാളികളെത്തേടി യു.എ.ഇ. ബാങ്കുകള്‍ കേരളത്തില്‍ : അവരുടെ കണക്കുകൾ ഇങ്ങനെ
നായന്‍മാര്‍മൂലയിലെ തന്റെ സ്ഥാപനത്തിന്റെ ഇടപാടുകള്‍ക്കായാണ് സാദിഖ് ഒരുവര്‍ഷം മുന്‍പ് ആക്സിസ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞമാസം 20ന് ബാങ്കിലെത്തി മുഴുവന്‍ പണവും പിന്‍വലിച്ച് അക്കൗണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം അക്കൗണ്ടില്‍ ബാക്കിവന്ന ഏഴ് പൈസയാണ് ബാങ്ക് ഡി.ഡിയായി അയച്ചുനല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 22നാണ് മുഹമ്മദ് സാദിഖിന്റെ പേരില്‍ ഏഴ് പൈസ ഡി.ഡി എടുത്തിരിക്കുന്നത്. ഇതിന് മൂന്നുമാസത്തെ കാലാവധിയുണ്ടെന്നും ഡി.ഡിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡി.ഡി ഇടപാടുകാരനെത്തിക്കാന്‍ രജിസ്റ്റേര്‍ഡ് തപാല്‍ ചെലവടക്കം ബാങ്ക് 22 രൂപ ചെലവഴിച്ചുവെന്നതാണ് ഞെട്ടലുളവാക്കുന്ന മറ്റൊരു കാര്യം.
Post Your Comments