KeralaLatest News

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ ; സർക്കാരിന് അനക്കമില്ല

നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരായ 170 ഓളം കുട്ടികളുടെ അഭയകേന്ദ്രമായ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂൾ കടബാധ്യത മൂലം അടച്ചു പൂട്ടലിന്റെ വക്കിൽ. ശാരീരിക മനസീക വെല്ലുവികൾ നേരിടുന്ന കുട്ടികളുടെ പഠനം, തൊഴിൽ പരിശീലനം, സംരക്ഷണം തുടങ്ങി സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യമിട്ട് 17 വർഷമായി പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഒരു മാതൃക വിദ്യാലയമാണ് കാരുണ്യ.

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്നും വർഷത്തിൽ ഒരു തവണ ലഭിക്കുന്ന ചെറിയ ഗ്രാൻറിനെ ആശ്രയിച്ചാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്. പിന്നെ ചില സുമനസുകളുടെയും നാട്ടുകാരുടെയും വക ആഹാരം കുട്ടികൾക്ക് കിട്ടാറുണ്ട്. കഴിഞ്ഞ 3 വർഷമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് സ്ഥാപനം നീങ്ങുന്നത്. ഗ്രാമപ്രദേശത്തെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. തെറാപ്പിസ്റ്റുമാരും സൈക്കോളജിസ്റ്റും സ്പെഷ്യൽ ടീച്ചേഴ്സും നേഴ്സും അടക്കം 32 ജീവനക്കാരാണ് ഈ കുട്ടികൾക്കായി ഇവിടെ സേവനം ചെയ്യുന്നത്.

ALSO READ ;നിഷയുടെ അപകീർത്തികരമായ പരാമർശത്തിൽ ഷോൺ ജോർജ് നിയമനടപടികളുമായി മുന്നോട്ട്

സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവങ്ങളിലും സ്പെഷ്യൽ ഒളിംപിക്സ് ദേശീയ-സംസ്ഥാന തലങ്ങളിലും ഭിന്നശേഷിക്കാരെ കൈപിടിച്ച് ഉയർത്തിവിട്ട സ്ഥാപനമാണ് കടക്കെണി കാരണം താഴിടാൻ ഒരുങ്ങുന്നത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം പണമില്ലാത്തതിനാൽ സ്വന്തം സ്ഥലത്തിൽ ഒരു സ്കൂൾ കെട്ടിടം എന്ന സ്വപ്നം സഫലമാകാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകാരണം സ്ഥാപനം നിർത്താൻ ഒരുങ്ങുമ്പോൾ 170 ഓളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനവും സംരക്ഷണവും പ്രതിസന്ധിയിലാവും. ഇത്തരം അവസ്ഥയിലാണ് കേരളത്തിലെ എല്ലാ സ്പെഷ്യൽ സ്കൂളുകളും നിൽക്കുന്നത്. ഫണ്ടില്ലാതെ സ്കൂൾ നടത്തി കൊണ്ട് പോകാൻ കഴിയാതെ ബുദ്ധിമുണ്ടുകയാണ്.. ഭിന്നശേഷിക്കാരുടെ പേരിൽ കോടിക്കണക്കിന് ഫണ്ട് മാറ്റുന്ന സർക്കാർ ഇത്തരം സ്പെഷ്യൽ സ്കൂളുകളുടെ ദുരിത കാഴ്ച കണ്ടില്ലാന്ന് നടിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button