Latest NewsKeralaNews

പ്രധാനാധ്യാപകനേക്കാൾ ശമ്പളം സ്‌കൂളിലെ പാചകക്കാരന്: സ്‌പെഷ്യൽ സ്‌കൂളുകളുടെ അവസ്ഥ

 

കോട്ടയ്ക്കല്‍: സ്കൂളില്‍ ഭക്ഷണം വെയ്ക്കുന്നവരുടെ ശമ്പളം 8800, അവിടത്തെ പ്രധാനാധ്യാപകന്റെ ശമ്പളം 8200. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ അവസ്ഥയാണിത്. ഉച്ചഭക്ഷണപദ്ധതിയില്‍പ്പെടുത്തി എ.ഇ.ഒ. നേരിട്ട് പ്രതിഫലം നല്‍കുന്നതുകൊണ്ടാണ് പാചകക്കാര്‍ക്ക് പ്രധാനാധ്യാപകനെക്കാള്‍ ശമ്പളം ലഭിക്കുന്നത്.2500 മുതല്‍ 8200 രൂപവരെയാണ് അധ്യാപകര്‍ക്കും അധ്യാപകര്‍ക്കും ഓണറേറിയമായി ലഭിക്കുന്നത്.

100 കുട്ടികള്‍ക്ക് മുകളിലുള്ള 33 സ്കൂളുകളെ എയ്ഡഡ് ആക്കി 2015-ല്‍ ഉത്തരവിറങ്ങിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.ഈ മേഖലയിലെ അധ്യാപകരോടും കുട്ടികളോടും സര്‍ക്കാരിന്റെ സമീപനം ഖേദകരമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് വടക്കയില്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 2000 രൂപ അധിക ഓണറേറിയം നല്‍കിയിരുന്നെങ്കിലും ഇപ്പോളതും നിലച്ചതായാണ് ആരോപണം.

കുറഞ്ഞ ശമ്പളം മൂലം പല സ്കൂളുകള്‍ക്കും ആവശ്യത്തിന് അധ്യാപകരെ കിട്ടാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.സംസ്ഥാനത്ത് ആറുലക്ഷത്തിനും എട്ടുലക്ഷത്തിനുമിടയില്‍ കുട്ടികളാണ് സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്നത്.സംസ്ഥാനത്ത് 293 സ്കൂളുകളിലായി 3500-ഓളം അധ്യാപകരാണ് ഈ മേഖലയിലുള്ളത്. 5000-ത്തിലധികം ജീവനക്കാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button