Latest NewsKeralaNews

സ്പെഷല്‍ റൂളിന്റെ അഭാവം; ദുരിതത്തിലാകുന്നത് സര്‍ക്കാര്‍ സ്പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍

തിരുവനന്തപുരം: സ്പെഷല്‍ റൂള്‍ രൂപീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍. ഇത് മൂലം ഈ മേഖലയിലെ സാധാരണ അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നതിനൊപ്പം പ്രമോഷനെയും ഗ്രേഡിങ്ങിനെയും പ്രതികൂലമായി ബാധിക്കും. പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങള്‍ക്ക് പോലും സ്ഥിരാംഗീകാരമില്ല. തന്നെയുമല്ല ഓരോ വര്‍ഷത്തേക്കും താല്‍ക്കാലികമായാണ് നിയമനവും സ്ഥാനക്കയറ്റവും നടത്തുന്നത്. ഇത് പുതുക്കിക്കിട്ടാന്‍ ഈ അധ്യാപകര്‍ തന്നെ വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്. അപേക്ഷ നല്‍കിയാലും പുതുക്കല്‍ നടപടികള്‍ വൈകുന്നതിനാല്‍ ശമ്പളവും വൈകും.

സ്ഥിരാംഗീകാരത്തിന് തടസമായി പറയുന്നത് സ്പെഷല്‍ റൂള്‍ നിലവിലില്ലെന്നാണ്. വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടും സ്പെഷല്‍ റൂള്‍ പണിപ്പുരയിലാണെന്നാണ് കഴിഞ്ഞ 20 വര്‍ഷമായി ലഭിക്കുന്ന മറുപടി.
തങ്ങള്‍ക്ക് ശേഷം സര്‍വിസില്‍ പ്രവേശിച്ച സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഉയര്‍ന്ന തസ്തികയില്‍ എത്തുമ്പോഴും അധികയോഗ്യതയുണ്ടായിട്ടും ഇവര്‍ക്ക് മറ്റ് പ്രമോഷന്‍ ലഭിക്കുന്നില്ല.
സ്പെഷല്‍ റൂള്‍ വൈകുന്നുവെങ്കിലും നിയമനാംഗീകാരം കാലതാമസമില്ലാതെ പുതുക്കാനെങ്കിലും അധികൃതര്‍ ശ്രമിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഫയല്‍ പഠിക്കാനെന്ന വ്യാജേന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക നിയമനം പുതുക്കി നല്‍കുന്നത് വൈകിപ്പിക്കുന്നതായും ഇപോപള്‍ പരാതിയുണ്ട്. ഇതിനാല്‍ അക്കൗണ്ടന്റ് ജനറലില്‍നിന്ന് ശമ്പളബില്ലും വൈകുന്നു. തുടര്‍ന്ന് ഏഴും എട്ടും മാസങ്ങളോളം ശമ്പളമില്ലാത്ത സ്ഥിതിയുണ്ടാകാറുണ്ടെന്നും സ്പെഷല്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ പറയുന്നു.
ഭിന്നശേഷി വിഭാഗത്തില്‍പെട്ട പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് ഈ ദുരിതം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button