Latest NewsNewsIndia

ഒടുവില്‍ ദലേര്‍ മെഹന്തി കുറ്റക്കാരനാണെന്ന് കോടതി

പാട്യാല: ഇന്ത്യന്‍ ഗായകനും എഴുത്തുകാരനുമായ ദലേര്‍ മെഹന്തിയും സഹോദരനും കുറ്റക്കാരനാണെന്ന് കോടതി. 2003ല്‍ നടത്തിയ മനുഷ്യക്കടത്ത് കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന്് പാട്യാല കോടതി കണ്ടെത്തിയത്. ഇരുവര്‍ക്കും രണ്ടു വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്്. വിദേശത്തേക്ക് അനധികൃതമായി ആളുകളെ കയറ്റി അയച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.

Also Read : ആരോപണങ്ങളിൽ പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; വീഡിയോ

2003ല്‍ തുടങ്ങിയ കേസിലാണ് മെഹന്ദി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഗായകനും സഹോദരന്‍ ഷംഷെര്‍ സിങ്ങും ചേര്‍ന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം. സംഗീത സംഘത്തിലുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന തുക വാങ്ങി ആളുകളെ മറ്റുരാജ്യങ്ങളിലേക്ക് കടത്തിയെന്ന് തെളിഞ്ഞു.

1998, 1999 വര്‍ഷങ്ങളില്‍ അനധികൃതമായി 10 പേരെ ഇത്തരത്തില്‍ മെഹന്ദി കടത്തിയിട്ടുണ്ടെന്നാണ് കേസ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂജഴ്‌സി നഗരങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തിയതെന്നും ബക്ഷീഷ് സിങ് എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button