മാഡിസൺ: പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട് വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ മാഡിസണിൽ നടന്ന സംഭവത്തിൽ പൊലീസ് പട്രോള്‍ ടീമിന്റെ മേധാവിയായ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്.
സെപ്തംബര്‍ 16ന് മാഡിസണിലെ റീട്ടെയില്‍ കടയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട പോലീസ് കാറിനുള്ളില്‍ പാറ്റേഴ്‌സൺ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാര്‍സല്‍ സ്‌കോട്ട് എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനത്തില്‍ രണ്ട് പേരെ നഗ്‌നരായി കണ്ടതിനാല്‍ വീഡിയോ പകര്‍ത്തുകയായിരുന്നു എന്ന് വ്യക്തമാക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുപത് വയസ്സുള്ള സ്ത്രീയും മുതിര്‍ന്ന പുരുഷനുമായിരുന്നു വണ്ടിയിലുണ്ടായിരുന്നതെന്നും താന്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സ്ത്രീ വസ്ത്രങ്ങള്‍ ധരിക്കുകയും പൊലീസ് ഉദ്യോഗസ്ഥന്‍ യൂനിഫോമിട്ട് മുന്‍സീറ്റില്‍ വന്നിരുന്നുവെന്നും മാര്‍സല്‍ സ്‌കോട്ട് വ്യക്തമാക്കി. ഉടൻ തന്നെ വാഹനം അവിടെനിന്നും പോയതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് മാധ്യമങ്ങളില്‍ ഈ സംഭവം വാര്‍ത്തയാവുകയായിരുന്നു.
കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി
സംഭവം വാര്‍ത്തയായതോടെ വകുപ്പ് തല അന്വേഷണം നടത്തി പാറ്റേഴ്‌സണിനെ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍, ഇത് വിവാദമായപ്പോള്‍ വീണ്ടും പൊലീസ് വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിൽ പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വിവിധ ചട്ടങ്ങള്‍ പാറ്റേഴ്‌സണ്‍ ലംഘിച്ചതായും ഇദ്ദേഹത്തെ സര്‍വീസില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് പാറ്റേഴ്‌സണ്‍ രാജിവെച്ചത്.
അതേസമയം, കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് പാറ്റേഴ്‌സണിനെതിരെ നടപടി എടുത്തതെന്നും പുതുതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത് എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments