ചെന്നൈ: രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിയ്‌ക്കെതിരെ ഭീഷണിയുമായി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ്. 2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ്, കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരുമ്പോൾ അറുക്കുമെന്നാണ് കോൺഗ്രസ് നേതാവ് മണികണ്ഠൻ ഭീഷണിപ്പെടുത്തിയത്.
‘മാർച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവിന് രണ്ട് വർഷം തടവ് വിധിച്ചു. ജസ്റ്റിസ് എച്ച് വർമ്മ കേൾക്കൂ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഞങ്ങൾ നിങ്ങളുടെ നാവ് അറുത്തുകളയും’ മണികണ്ഠൻ പറഞ്ഞു.
മണികണ്ഠന്റെ പരാമർശത്തിനെതിരെ ദിണ്ഡിഗൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിലാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments