കോട്ടയം : ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ മലയാളികളായ സഹോദരന്മാരും. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധപരിശീലന ക്യാമ്പില്‍ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ക്കു ശിക്ഷയും ലഭിച്ചിരുന്നു. അഹമ്മദാബാദ് സ്‌ഫോടനപരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഈ ക്യാമ്പിലാണ് സ്‌ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാമ്പില്‍ 45 പേര്‍ പങ്കെടുത്തു.
അഹമ്മദാബാദ് സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാമ്പിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, വധശിക്ഷ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഇരുവരുടെയും പിതാവ് പറഞ്ഞു.
Post Your Comments