ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വിവാദങ്ങള്‍ ആഗോള തലത്തിലും ചര്‍ച്ചചെയ്യപ്പെട്ടു. അത്രയേറെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഷമിയുടെ ഭാര്യ അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍കാരി അലിഷ്ബയില്‍ നിന്ന് ഷമി പണം വാങ്ങി രാജ്യത്തെ തോല്‍പ്പിക്കാന്‍ ഒത്തുകളിച്ചെന്നതാണ് ഇതില്‍ ഷമി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം.
also read:മുഹമ്മദ് ഷമിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
ഭാര്യ ഹസിന്‍ ജഹാനും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പണം വാങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഷമിക്ക് തിരിച്ചടിയാകുന്ന ഘടകം. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കില്‍ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാന്‍ ബിസിസിഐ തലവന്‍ വിനോദ് റായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുള്ള ഷമി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷമി ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചത്.
എന്റെ രാജ്യത്തെ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷമി പറയുന്നു. ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റിക്കോളു എന്ന് പറയുമ്ബോള്‍ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു.
Post Your Comments