റഷ്യ: 3 ടൺ സ്വർണ്ണം റൺവേയിൽ. ടേക്ക്ഓഫ് ചെയ്ത കാർഗോ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ സ്വർണ്ണം താഴെ വീഴുകയായിരുന്നു. അമൂല്യമായ മെറ്റലുകൾ കൊണ്ട് പോകുന്ന കാർഗോയിൽ നിന്നാണ് ഇത്തരത്തിൽ ഒന്ന് സംഭവിച്ചത്. റൺവേയിലേക്ക് ഏകദേശം 3 ടൺ സ്വർണ്ണം ആണ് വീണത്. റഷ്യൻ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
read also: റൺവേയിൽ നൃത്തം ചെയ്യുന്ന എയര്‍പോര്‍ട്ട് ജീവനക്കാരൻ ; രസകരമായ വീഡിയോ കാണാം
വ്യാഴാഴ്ച വൈകിട്ട് യുക്റ്റ്സ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9.3 ടൺ സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും വഹിച്ച ക്രാസ്നോയാർസ്ക് എയർലൈനിന്റെ വിമാനത്തിൽ നിന്നാണ് ഇത് സംഭവിച്ചത്. ഡോർ ഹാൻഡ്‌ലിനു ഉണ്ടായ കേടുപാടു കാരണമാണ് ഇവ താഴെ പോയതെന്നാണ് പ്രാഥമിക വിവരം.
താഴെ പോയ 3.4 ടൺ ഭാരമുള്ള 172 സ്വർണ്ണ കട്ടകൾ അധികൃതർ കണ്ടെത്തി. സംഭവത്തിൽ ആർക്കും പരിക്കേട്ടിട്ടില്ല. എന്നാൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Post Your Comments