Latest NewsIndiaNews

യുവാവ് സഹോദരന്റെ ഭാര്യയെ വെടിവെച്ച് കൊന്നു, കാരണം ഞെട്ടിക്കുന്നത്‌

ന്യൂഡൽഹി: സഹോദരന്റെ ഭാര്യയെ യുവാവ് വെടിവെച്ച് കൊന്നു. അയൽവാസിയായ യുവതിയെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നാണ് യുവാവ് സഹോദരന്റെ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കിഴക്കൻ ഡൽഹിലാണ് ബുധനാഴ്ചയായിരുന്നു സംഭവം. സിക്കന്ദർ അയൽവാസിയായ യുവതിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നതായി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാൽ സിക്കന്ദറിന്റെ മൂത്ത സഹോദരനും സഹോദരന്റെ ഭാര്യയ്ക്കും ഈ പെൺകുട്ടിയെ ഇഷ്ടമായിരുന്നില്ല.

also read:മോഡലിനെ പോലീസ് വെടിവെച്ച് കൊന്നു, കാരണം ഞെട്ടിക്കുന്നത്

സിക്കന്ദറിന്റെ വിവാഹത്തിന് സഹോദരനും ഭാര്യയും എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതേ കാരണത്താൽ സഹോദരങ്ങൾ തമ്മിൽ പല തവണ വീട്ടിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്നാണ് സിക്കന്ദർ ജീവയെ വെടിവെച്ചത്. ജീവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് വെടിയേറ്റ ജീവ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button