തിരുവനന്തപുരം: നിലവിലെ മദ്യനയം പരിഷ്‌കരിച്ച് നടപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വരും കാലങ്ങളിലേക്ക് പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ വില്‍പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല. ഏപ്രില്‍ രണ്ടു മുതലാണു പുതിയ നയം സംസ്ഥാനത്തു പ്രാബല്യത്തില്‍ വരുന്നത്.
ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഇനി രാത്രി 12 വരെ തുറന്നിരിക്കും. എന്നാല്‍ മറ്റു മേഖലകളില്‍ നിലവിലെ സമയത്തില്‍ മാറ്റമില്ല.
also read: മയക്കുമരുന്ന് ഉപയോഗം കൂടുന്നു; കാരണം യു ഡി എഫിന്റെ തെറ്റായ മദ്യനയം:എക്സൈസ് മന്ത്രി
വിദേശനിര്‍മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പ് ഫീസ് ഏകീകരിച്ച് സ്റ്റാര്‍ ബാറുകളുടെ നിരക്കിലാക്കും. ഒന്നിലധികം പേര്‍ ചേര്‍ന്നു നടത്തുന്ന സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകളില്‍ ഒരാളിനെ പാര്‍ട്ണര്‍ഷിപ്പില്‍നിന്നു മാറ്റാന്‍ രണ്ടു ലക്ഷവും പുതുതായി ഒരാളിനെ ഉള്‍പ്പെടുത്താന്‍ 20 ലക്ഷവുമായിരുന്നു നില വിലെ ഫീസ്. എന്നാല്‍ ത്രീസ്റ്റാറിന് മുകളിലേക്കുള്ളവയ്ക്ക് ഇത് രണ്ടു ലക്ഷവും. ഇത് ഏകീകരിച്ചു രണ്ടു ലക്ഷമാക്കാനാണ് തീരുമാനം.
Post Your Comments