കോഴിക്കോട് : സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചതായി എക്സൈസ് വകുപ്പ്മന്ത്രി ടി.പി. രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം മൂലം മദ്യത്തിന്‍റെ ഉപയോഗവും വര്‍ദ്ധിച്ചു. മദ്യശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യത്തിനായി പ്രത്യേകകൗണ്ടര്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിന് പ്രായോഗികതയില്ല.
യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.ദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അത് വേണ്ട രീതിയില്‍ ഗുണകരം ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.യുഡിഎഫിന്‍റെ മദ്യം നയം ഗുണം ചെയ്തില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ആരുടെ അഭിപ്രായമാണ് ചെന്നിത്തല പറയുന്നതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments