ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്‍ എങ്ങനെ കിടന്നാണ് ഉറങ്ങുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ചിലര്‍ എസ് പോലെ ചുരുണ്ട് കൂടിയും ചിലര്‍ നിവര്‍ന്നും മറ്റു ചിലര്‍ കമഴ്ന്നും കിടന്നാണ് ഉറങ്ങാന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ ഉറങ്ങുമ്പോള്‍ ഇടത് വശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം, നല്ല ദഹനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണം ശരീരത്തില്‍ നേരാംവണ്ണം ദഹിക്കുന്നതിന് പത്തുമിനുട്ട് നേരം എങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്. വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് വയറും പാന്‍ക്രിയാസും ഇടതുവശത്തേക്ക് വരാന്‍ സഹായിക്കുകയും ഇത് ദഹനത്തെ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍, പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവ ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവക്ഷത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ലസികാ ഗ്രന്ഥിയാണ് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റവും. അതുകൊണ്ടു തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
Post Your Comments