വൃക്കയിലെ കല്ലിനെ അലിയിച്ചുകളയാനും വരാതെനോക്കാനും ബാര്‍ളി ശീലമാക്കിയാല്‍ മതി. മൂത്രസഞ്ചിയില്‍ പ്രഷറുണ്ടാക്കി മൂത്രത്തിലൂടെ മാലിന്യങ്ങളെ പുറന്തളളുന്ന പ്രക്രിയയെ എളുപ്പമാക്കാന്‍ ബാര്‍ളി വെളളം ഫലപ്രദമാണ്.
പി.എച്ച്. ബാലന്‍സ് നിലനിര്‍ത്തുന്നു– ശരീരത്തിലെ ആസിഡ്, ആല്‍ക്കലി ബാലന്‍സ് ക്രമപ്പെടുത്താന്‍ ബാര്‍ളിവെളളം കുടിക്കുന്നതിലൂടെ സാധ്യമാകുന്നു. ശരീരം അസഡിക്കാകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ബാര്‍ളി, ശരീരത്തിലെ ആല്‍ക്കലൈന്‍ ഗുണം കൂട്ടുന്നതിലൂടെ അമ്ലാംശത്തെകുറക്കുകയും മൂത്രത്തിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
കിഡ്‌നിയുടെ ആരോഗ്യം നിലനിര്‍ത്തുന്നു- വൃക്കകളെ ആരോഗ്യപൂര്‍ണ്ണമാക്കുന്ന ബാര്‍ളി, മൂത്രസംബന്ധമായി ഉണ്ടാകുന്ന എല്ലാരോഗങ്ങളെയും ചെറുക്കുന്നു. വിഷപദാര്‍ത്ഥങ്ങളെ മൂത്രത്തിലൂടെ പൂറംതളളി കിഡ്‌നിയെ സംരക്ഷിക്കുന്നു.
കാല്‍ഷ്യം ഓക്‌സലൈറ്റ് കല്ലുകളെ അലിയിക്കുന്നു– ഡയറ്ററി ഫൈബര്‍ ധാരാളം ഉളളതിനാല്‍ ബാര്‍ളി മൂത്രത്തിലെ കാല്‍ഷ്യത്തിലെ പുറന്തളളുന്നു. ഇതിലെ വൈറ്റമിന്‍-ആ6 കിഡ്‌നിയില്‍ രൂപപ്പെടുന്ന കാല്‍ഷ്യം ഓക്‌സലൈറ്റുകളെ പൊടിച്ചുകളയുന്നു. ധാരാളമായി മഗ്നീഷ്യം അടങ്ങിയിട്ടുളള ബാര്‍ളി കാല്‍ഷ്യം ഓക്‌സലൈറ്റ് തരികളെ അലിയിച്ചുകളയുന്നു.
ബാര്‍ളിവെളളം തയ്യാറാക്കുന്ന വിധം- ഒരുലിറ്റര്‍ ശുദ്ധജലത്തില്‍ ഒരുടേബിള്‍സ്പൂണ്‍ ബാര്‍ളി ഇട്ട് ചെറുചൂടില്‍ മുപ്പതുമിനിട്ട് തിളപ്പിച്ച് കുടിക്കാം. സ്വാദിനായി ലെമണ്‍ ജ്യൂസ് ചേര്‍ക്കാം.
വളരെ കൂറഞ്ഞവിലയില്‍ ലഭ്യമാകുന്നു എന്നതാണ് ബാര്‍ലിയുടെ പ്രത്യേകത. കുറഞ്ഞ ചിലവില്‍ ഒരു മുന്‍കരുതല്‍ എടുത്താല്‍ മൂത്രസംബന്ധമായ ഏതാണ്ടെല്ലാ പ്രശ്‌നങ്ങളെയും അകറ്റി നിര്‍ത്താം. ശരീര ഭാരം കുറക്കാനും കൊളസ്‌ട്രോള്‍ ലെവല്‍ കുറക്കാനും ബ്ലഡ് ഷുഗര്‍കുറക്കാനും ബാര്‍ളി നല്ലതാണ്.
ഗുണങ്ങളേറെ ഉണ്ടെങ്കിലും അമിതമായി ബാര്‍ളിവെളളം കുടിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും. ദിവസം രണ്ട് ഗ്ലാസ് ബാര്‍ളി വെളളം കുടിക്കുന്നതാണ് ആരോഗ്യപ്രദം. അമിതമായി ബാര്‍ളി കുടിക്കുന്നതിലൂടെ വയറിളക്കം, വയറുവേദന, ഗ്യാസ് എന്നിവ ഉണ്ടായേക്കാം. ഗ്ലൂട്ടണ്‍ ഘടകങ്ങളോട് അലര്‍ജി റിയാക്ഷനുളളവരും ബാര്‍ലിവെളളം ഒഴിവാക്കണം.
Post Your Comments