Latest NewsArticleLife StyleFood & CookeryHealth & Fitness

ശരീരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറവാണോ? ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ അനീമിയ. കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങളില്‍ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്‌. കൂടാതെ ഹൃദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു. അനീമിയ ഉണ്ടാകാന്‍ പ്രധാന കാരണം രക്തത്തിലെ പ്രധാനഘടകങ്ങളില്‍ ഒന്നായ ഹീമോഗ്ലോബിന്റെ കുറവാണു. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മൂലം ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ദോഷമായി ബാധിക്കും.

ആരോഗ്യവാന്മാരായ പുരുഷന്മാരില്‍ 13.5 – 17.5 ഗ്രാം/ഡിഎലും , സ്ത്രീകളില്‍ 12.0 – 15.5 ഗ്രാം/ഡിഎലുമാണ് ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ സാധാരണ നില. ഇത് കുറയാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അത്യാവശ്യമായ വസ്തുവായ അയണിന്റെ മനുഷ്യശരീരത്തിലേക്കുള്ള ആഗീരണം സുഗമമാക്കുന്നതിന് വിറ്റാമിന്‍ സി സാഹായിക്കുന്നു.

പച്ച നിറത്തിലുളള ഇലവര്‍ഗ്ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യ വസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക.

പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്

മാതളനാരകം, ഈന്തപ്പഴം, ബീറ്റ് റൂട്ട്, പയറുവര്‍ഗങ്ങള്‍, തണ്ണിമത്തന്‍, മത്തങ്ങയുടെ കുരു എന്നിവയും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് സഹായകരമായ ഭക്ഷണങ്ങളാണ്. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും ഒരു കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശര്‍ക്കര സഹായിക്കും.

ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button