Latest NewsKeralaIndiaNews

ഈ കുരുന്ന് ജീവൻ രക്ഷിക്കാൻ പോലീസ് വഴിയൊരുക്കി: ഒരുവയസുകാരന് പുതുജീവൻ

 

തിരുവല്ല: ഹൃദ്രോഗിയായ ഒരുവയസുകാരാണ് അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പോലീസിന്റെ സഹായത്തോടെയാണ് രണ്ട് മണിക്കൂർ കൊണ്ട് കഴിഞ്ഞ മൂന്നിന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെയാണ് മന്‍സൂര്‍- സബീറ ദമ്ബതികളുടെ മകന്‍ അസ്കറിന്റെ ജീവൻ വീണ്ടെടുത്തത്.

ഹൃദയത്തിന്റെ അറയിലെ വെന്‍ട്രിക്കിളിന്റെ ഭിത്തിയിലുള്ള സുഷിരംആയിരുന്നു പ്രശ്നം. ഇതുവഴി ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്നത് കുഞ്ഞിനെ നിത്യരോഗിയാക്കി. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണു പോലീസ് അകമ്ബടിയോടെ ആംബുലന്‍സില്‍ എത്തിച്ചത്. നാലിന് അവശ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി. അഞ്ചിന് പ്രമുഖ പീഡിയാട്രിക് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍മാരില്‍ ഒരാളായ ഡോ. ജോണ്‍ വല്യത്തിന്റെ നേതൃത്വത്തില്‍ അസ്കറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് ഹൃദയഭിത്തിയുടെ സുഷിരം അടച്ചത്. ഡോ. ആര്‍. സുരേഷ് കുമാര്‍ (പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജന്‍), ഡോ. സജിത്ത് സുലൈമാന്‍ (പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്), ഡോ. മിനുതോമസ് (പീഡിയാട്രിക് കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍) എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. അസ്‌കർ അതിവേഗം സുഖം പ്രാപിക്കുകയായിരുന്നു. ഇപ്പോൾ ഭക്ഷണവും കഴിച്ചു തുടങ്ങി.

also read:ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും

ജനിച്ച് ഇരുപത്തിയാറാം ദിവസമാണ് ഹൃദയഭിത്തിക്ക് സുഷിരമുണ്ടെന്നു കണ്ടെത്തിയത്. അതു കൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ കൃത്യമായിരുന്നില്ല. ഒരു വയസായപ്പോഴും നാലു കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്. ജനുവരി 28 ന് ശ്വാസതടസത്തെത്തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കുട്ടിക്ക് ന്യൂമോണിയയും ബാധിച്ചു. ഒരു മാസത്തോളം ആശുപത്രിയില്‍ തന്നെ കിടന്നു. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ ബിലീവേഴ്സ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button