കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച് താന്‍ നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് മാര്‍ച്ച് ആറിന് സിംഗിള്‍ബെഞ്ചിന്റെ വിധിയുണ്ടായത്.
also read:സുനന്ദാ കേസ്: തരൂരിനെ വെല്ലുവിളിച്ച് അർണാബ് ; അഭിമുഖത്തിന് തയ്യാറാണോ ?
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം നല്കിയി ഹരജിയും കര്‍ദ്ദനാളിന്റെ ഹരജിക്കൊപ്പം പരിഗണിക്കും. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ നല്കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
Post Your Comments