കൊച്ചി: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലാണ്. കെ സുധാകരന്‍ കണ്ണൂരില്‍ ഒമ്പത് ദിവസത്തോളം നിരാഹാരം കിടന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം തള്ളി, ഇതോടെ അദ്ദേഹം നിരാഹാര സമരത്തില്‍ നിന്നും പിന്മാറി. പിന്നാലെ കോടതിയെ സമീപിച്ച യുഡിഎഫ് സംസ്ഥാനത്തൊട്ടാകെ രാപ്പകല്‍ സമരവും നടത്തി.
‘ഷുഹൈബിന് സ്മരണാഞ്ജലി’ എന്ന പേരില്‍ നടത്തിയ പരിപാടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പരിപാടിയില്‍ ഗാനമേളയും നൃത്തവുമായി ആഘോഷിക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ ഇപപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. എറണാകുളത്ത് നടത്തിയ പരിപാടിക്കിടെയാണ് നാടന്‍ പാട്ടും, ഡാന്‍സുമായി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. മാണിക്യ മലരായ പൂവി എന്ന പാട്ടുപാടുന്ന പ്രവര്‍ത്തകയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഷുഹൈബിന്റെ മരണം ആഘോഷമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തകരുടെ സമീപനം എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments