കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുകയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കൊലപാതകത്തിന് പ്രതികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നടുക്കമുണ്ടാക്കുന്നു. ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ചെറുപ്രായത്തില്‍ നിസഹായ സാഹചര്യത്തില്‍ ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ അങ്ങേയറ്റം വിഷമമുണ്ടെന്നും കോടതി പറഞ്ഞു.
മട്ടന്നൂര്‍ മേഖലയില്‍ നിലവിലുണ്ടായിരുന്ന സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളികളെ എത്രയുംവേഗം പിടികൂടി വിചാരണനടത്തി ശിക്ഷിക്കണം. എന്നാല്‍ മാത്രമേ നാട്ടിലെ നിയമനടത്തിപ്പു സംവിധാനത്തില്‍ പൗരന്മാര്‍ക്ക് വിശ്വാസമുണ്ടാകു എന്നും കോടതി വ്യക്തമാക്കി.കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസിനുനേരെ സി.പി.എം. ആക്രമണമുണ്ടായി. അതില്‍ പ്രതിഷേധിച്ച് ഷുഹൈബിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
അതിനെത്തുടര്‍ന്നാണ് സിപിഎം അനുഭാവികളുടെ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ കേസന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതിക്കാവുമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
Post Your Comments