Latest NewsKeralaNews

ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ

കൊച്ചി: ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഭരണകക്ഷി ആവശ്യപ്പെടുന്നത് അനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും പിതാവ് ആരോപിച്ചു.  പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസില്‍ സിപിഐഎം ജില്ലാ നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കിയത്. സിപിഐഎം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button