
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായി. അവിനാശ്, നിജില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാർന്നായിരുന്നു മരണം.
Post Your Comments