KeralaLatest NewsNews

തിരുവനന്തപുരത്ത് പരിശോധന നടത്തിയെങ്കിൽ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അനിൽ അക്കര

മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ തുറന്നകത്തുമായി അനിൽ അക്കര എം.എൽ.എ. പതിവ് പരിശോധനയാണെങ്കിലും ചെന്നൈ ആശുപത്രിയിലെ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയെങ്കിൽ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ എന്നായിരുന്നു അനിൽ താക്കറെയുടെ വിമർശനം. ഇനിയെങ്കിലും മന്ത്രിമാരുടെയും MLA മാരുടെയും ചികിത്സ നിർബന്ധമായി സർക്കാർ ആശുപത്രിയിൽ ആക്കാൻ ഉത്തരവ് നൽകണം. അത്ര ഗുരുതരമായ സാഹചര്യത്തിൽ മാത്രമേ വിദേശ, ഇതര സംസ്ഥാന ചികിത്സ അനുവദിക്കാവൂ, സാധിക്കുമെങ്കിൽ പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രിവരെയുള്ള വർക്ക്‌ മികച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അനിൽ അക്കര പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ബഹുമാനപ്പെട്ട മുഖ്യമന്ത്രി
അറിയുവാൻ,
സർ,
കേരളത്തിൽ താങ്കളുടെ
സർക്കാരിന്റെ മുഖമാണ്
മികവിന്റെ കേന്ദ്രമാകാൻ പോകുന്ന വിദ്യാലയങ്ങളും, മെഡിക്കൽ കോളേജുകളും.
ഇതിന് ആ കേന്ദ്രങ്ങൾക്ക് സാധിക്കണമെങ്കിൽ സർക്കാർ
മിഷനുകൾ മാത്രം പ്രഖാപിച്ചാൽ പോരാ പദ്ധതിയും നടപ്പിലാക്കണം.
ഇവിടെ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പറഞ്ഞ് മാസ്റ്റർ പ്ലാൻ ഉണ്ടാക്കി
എണ്ണൂറ് കോടിയുടെയും
ആയിരം കോടിയുടെയും
പദ്ധതിയുണ്ടാക്കി ആരോഗ്യ വകുപ്പിന്റെ പെട്ടിയിൽ വെച്ചിട്ടുണ്ട്.
ഇതാര് നടപ്പിലാക്കും ?
ആര് പണം മുടക്കും?
തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയേഷൻ മെഷീന്‍ പ്രവർത്തനം
നിലച്ചിട്ട് എത്ര നാളായി?
കേരളത്തിൽ നേഴ്സുമാര്‍ മിനിമം വേജസ്സിന് സമരം ചെയ്യുന്നു. അതു നൽകാൻ വെറുംവാക്ക് പറഞ്ഞ താങ്കൾ
കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ താൽക്കാലിക ജീവനക്കാർക്ക് എന്ത് ശമ്പളം സർക്കാർ നൽകുന്നുവെന്ന് താങ്കൾക്കറിയുമോ?
ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ നൽകുന്നതിനേക്കാൾ കുറവ് ശമ്പളം മാത്രമാണ് അവിടെ നൽകുന്നത്.
ഇതൊക്കെയാണെങ്കിലും
താങ്കളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു., എന്നാൽ പതിവ് പരിശോധനയാണെങ്കിലും ഈ ചെന്നൈ ആശുപത്രിയിലെ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയെങ്കിൽ താങ്കളുടെ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ, ഇതിപ്പോ ഒരുമാതിരി കിഫ്ബി പോലെയായി സർ,
ഇനിയെങ്കിലും മന്ത്രിമാരുടെയും MLA മാരുടെയും ചികിത്സ നിർബന്ധമായി സർക്കാർ ആശുപത്രിയിൽ ആക്കാൻ ഉത്തരവ് നൽകണം. അത്ര ഗുരുതരമായ സാഹചര്യത്തിൽ മാത്രമേ വിദേശ, ഇതര സംസ്ഥാന ചികിത്സ അനുവദിക്കാവൂ,
സാധിക്കുമെങ്കിൽ പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രിവരെയുള്ള വർക്ക്‌ മികച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.
ഞാൻ MLA ആയതിനു ശേഷം അസുഖം വന്ന് മെഡിക്കൽ കോളേജുകളിൽ പ്രവേശിച്ചിട്ടുണ്ട്.എനിക്കും കുടുംബത്തിനും എന്റെ മണ്ഡലത്തിൽ ഓറിയെന്റൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ നിന്ന് പൂർണ്ണമായും പണം ലഭിച്ചതുകൊണ്ട് സർക്കാരിന്റെ പണം ഒരു രൂപ പോലും വാങ്ങേണ്ടിവന്നിട്ടില്ല.എന്നാൽ ഈ പദ്ധതി തട്ടിപ്പാണെന്ന് പറഞ്ഞ് താങ്കളുടെ പാർട്ടിക്കാർ നടത്തുന്ന നുണപ്രചരണത്തെ അതിജീവിച്ചു അൻപതിനായിരം പേർ അംഗങ്ങൾ ആയിട്ടുണ്ട്,ഇത് ഒരുലക്ഷത്തിലേക്ക്‌ അടുക്കുകയാണ്.
അതുകൊണ്ട് ബഹു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികൾ ലക്ഷ്യത്തിലെത്താൻ താങ്കളും താങ്കളുടെ മന്ത്രിസഭയിലെ അംഗങ്ങൾ തന്നെയുമാണ് മുൻകൈ എടുക്കേണ്ടത്.
താങ്കളുടെ മന്ത്രിസഭയിലെ ഒരംഗം അമേരിക്കയിൽ പോയത് മകളുടെ പ്രസവത്തിന്റെ ക്ഷേമം തിരക്കാനാണ്.
അമേരിക്കയിൽ പ്രസവിച്ചാൽ രണ്ടുണ്ട് ഗുണം ഒന്ന് സുഖചികിത്സ, രണ്ട് അമേരിക്കൻ പൗരത്വം.
അമേരിക്കൻ പൗരത്വം ലഭിച്ചാൽ അവിടെത്തെ പൊതുവിദ്യാഭ്യാസം.
ഇതെല്ലാം അങ്ങ് ശ്രദ്ധിക്കണം എത്ര ലാളിത്യത്തിലായിട്ടും ത്രിപുര പോയത് അങ്ങും ഞാനും കാണണം.
ആയതുകൊണ്ട് താങ്കൾ പ്രഖ്യാപിച്ച നാല് മിഷനുകൾ നടപ്പിലാക്കാൻ താങ്കൾ തന്നെ മാതൃകയാകണം
വിശ്വസ്തതയോടെ
അനിൽ അക്കര(ഒപ്പ്)

Read Also: കുത്തിയോട്ടത്തെ കുറിച്ച് പറഞ്ഞ നിലപാടില്‍ മാറ്റമില്ല; ശ്രീലേഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button