കൊച്ചി: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ. മാത്രമല്ല താൻ അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതു സംബന്ധിച്ച് തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
ശ്രീലേഖയുടെ പരാമര്‍ശം കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു. ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളുടെ അനുമതി ഇല്ലാതെയാണ് ക്ഷേത്രം ഭാരവാഹികളും പങ്കെടുപ്പിക്കുന്നതെന്നും ശ്രീലേഖ പറയുന്നു.
read also: കുത്തിയോട്ട വിവാദം: ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചു
കഴിഞ്ഞ ദിവസമാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി ശ്രീലേഖ രംഗത്ത് എത്തിയത്. ശ്രീലേഖയുടെ വിമര്‍ശനം ബ്ലോഗിലൂടെയായിരുന്നു. ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് കുത്തിയോട്ടമെന്ന് ശ്രീലേഖ പറഞ്ഞു. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ ജയിലറയായി മാറുകയാണെന്നും ആയിരത്തോളം കുട്ടികളെ അഞ്ചു ദിവസത്തോളം ആചാരത്തിന്റെ പേരില്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Post Your Comments