തൃശൂർ: കോൺഗ്രസിൽ നിന്നു രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.എൽ.എ അനിൽ അക്കര. തനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയാണ് അനിൽ അക്കരയുടെ പ്രതികരണം. ‘ഏത് ഗുലാൻ പോയാലും ഈ പാർട്ടിയിൽ ഉണ്ടാകും’ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എനിക്ക് എംഎൽഎ പെൻഷൻ ഇപ്പോൾ 20,000 രൂപ, ഉടൻ കൂട്ടും. ഡീസൽ സൗജന്യമായി 75,000 രൂപ, സർക്കാർ ഗെസ്റ്റ് ഹൗസ് സൗജന്യ നിരക്കിൽ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, മെഡിക്കൽ റീ ഇമ്പേഴ്‌സ്മെന്റ് ആവോളം. അങ്ങനെ, അങ്ങനെ ഇഷ്ടം പോലെ.
ഇതൊന്നും കിട്ടാത്ത നിരവധി ആളുകൾ. ഏത് ഗുലാൻ പോയാലും ഈ പാർട്ടിയിൽ ഉണ്ടാകും. അവരാണ് കോൺഗ്രസ്. അവരാണ് ഈ പാർട്ടിയെ നയിക്കുന്നത്. അവരാണ് അഭിമാനം. എന്നും കോൺഗ്രസിനൊപ്പം.
Post Your Comments