ErnakulamLatest NewsKeralaNattuvarthaNews

ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അനില്‍ അക്കരയുമായി ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്, സിബിഐ സംഘത്തിന് അനില്‍ അക്കര നിര്‍ണായക രേഖകള്‍ കൈമാറിയത്.

അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്‌നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍

ലൈഫ് മിഷന് അംഗീകാരം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറല്ലെന്നും ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.’ലൈഫ് മിഷന്റെ വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയാണ്. ലൈഫ്മിഷന്റെ തീരുമാനങ്ങള്‍ മുഴുവന്‍ എടുക്കുന്നത് ഇവരാണ്. അതായത് ലൈഫ് മിഷനില്‍ എടുത്ത തീരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായതാണ്. വടക്കാഞ്ചേരി നഗരസഭയില്‍ കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്,’ അനില്‍ അക്കര ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന് അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. തുടർന്ന്, മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും പുറത്തുവിട്ടു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, മുന്‍ മന്ത്രി എസി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തും അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button