ഷില്ലോംഗ്: മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദമുന്നയിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാരുണ്ടാക്കാന്‍ 31 സീറ്റ് വേണ്ട മേഘാലയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.
കഴിഞ്ഞവര്‍ഷം നേടിയ 28 സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് 21 ലേയ്ക്ക് എത്തിയത്. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് അവർ വ്യക്തമാക്കിയില്ല.അതേസമയം, പ്രാദേശിക പാര്‍ട്ടികളെ ഒപ്പംകൂട്ടി ഭരണം പിടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. 19 സീറ്റുനേടിയ എന്‍പിപിയുമായി സഖ്യം ഉണ്ടാക്കിയാൽ രണ്ടു സീറ്റ് നേടിയ ബിജെപിക്കും ഭരണം ഏകദേശം ഉറപ്പിക്കാം. 6 സീറ്റുള്ള യുഡിപിയും രണ്ട് സീറ്റുള്ള എച്ച്എസ് പി ഡിപിയും ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന.
കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജിജു എന്നിവരാണു ബിജെപിക്കായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇരു പാര്‍ട്ടികളും. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനെയും കമല്‍നാഥിനെയും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി നിയോഗിച്ചു.
Post Your Comments