Latest NewsIndiaNews

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശൈത്യകാല തലസ്ഥാനമാക്കി ടുറയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണം നടന്നത്.

Read Also: മണിപ്പൂർ കൂട്ടബലാത്സംഗക്കേസ്: വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്

ആക്രമണത്തിൽ മുഖ്യമന്ത്രിയ്ക്ക് പരിക്കേറ്റില്ലെന്നാണ് വിവരം. നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചെത്തിയതോടെ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനായില്ല. ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ടുറയിൽ ശൈത്യകാല തലസ്ഥാനം വേണമെന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നുണ്ട്.

Read Also: റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന്‍ തിരിച്ചു പിടിച്ചതായി അമേരിക്ക, റഷ്യ തോല്‍വിയിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button