ന്യൂഡല്‍ഹി: മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. മേഘാലയയിലെ എംഎല്‍എമാരുടെ കൂറുമാറ്റത്തിന് മുന്‍പ് തന്നെ രണ്ട് നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് വിട്ടിരുന്നു.
കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറുമാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മമതാബാനര്‍ജി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താതിരുന്നതും ശ്രദ്ധേയമായി.
അഞ്ച് തവണ എംഎല്‍എയായ സാംഗ്മ നിലവില്‍ അവിടെ പ്രതിപക്ഷ നേതാവാണ്. ഷില്ലോംഗ് എംപി വിന്‍സെന്റ് എച്ച് പലയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പുതിയ നീക്കം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പലയെ നിയമിക്കുന്നതിന് മുന്‍പായി പാര്‍ട്ടി നേതൃത്വം തന്നോട് കൂടിയാലോചനകള്‍ നടത്തിയില്ലെന്നും സാംഗ്മ ആരോപിക്കുന്നു
Post Your Comments