Latest NewsKeralaNews

അസമിലും മേഘാലയയിലും കനത്ത മഴ: സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി

ഗുവാഹത്തി: അസമിലും മേഘാലയയിലും കനത്ത മഴ. പ്രളയസമാനമായ സാഹചര്യമാണ് മേഖലകളിൽ അനുഭവപ്പെടുന്നത്. അസമിൽ പതിനേഴ് പേരും മേഘാലയയിൽ പത്തൊമ്പത് പേരും മരണപ്പെട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.

Read Also: സ്ത്രീ ശാക്തീകരണം, രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ലക്ഷം പേർ നിലവിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. 28 ജില്ലകളിലായി 300 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. അസമിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതാകുകയും ചെയ്തു. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തി.

അതേസമയം, അസമിലെ ഹോജായ്, ബക്സ, നൽബാരി, ബാർപേട്ട, ദരാംഗ്, താമുൽപൂർ, കാംരൂപ് റൂറൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒറ്റപ്പെട്ടുപോയ മൂവായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി സൈന്യം വ്യക്തമാക്കി.

Read Also: മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി: പ്രതിപക്ഷം വിട്ട് നിന്നതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button