യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചിടും. ബുധനാഴ്ച കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിന്റേതാണ് തീരുമാനം. 16 വര്‍ഷമായി നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും പണമടച്ചിട്ടും ഡിജിറ്റല്‍ സേവനദാതാക്കള്‍ വാടക ഈടാക്കുന്ന സമ്പ്രദായത്തിന് അവസാനമാകാത്തതാണ് പണിമുടക്കിന് കാരണം. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തീയറ്ററുകളാണ് നാളെ അടഞ്ഞുകിടക്കുക.
കേരളത്തോടൊപ്പം തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളിലും തയറ്റര്‍ അടച്ചിടും. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്കു തീയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. ഇതിനോട് പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീയറ്ററുകള്‍ അടച്ചിടുന്നത്. ഡിജിറ്റല്‍ പൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ (വിപിഎഫ്) ഇളവു നല്‍കുക, സിനിമ പ്രദര്‍ശനവേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിര്‍മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നത്.
Post Your Comments