ശ്രീനഗര്‍: നൂറുകണക്കിനു ഭീകരര്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിക്കപ്പുറത്ത് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ക്കു വഴിയൊരുക്കാനാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Read also:ഭക്ഷണത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെട്ട മധു അവസാനമായി കഴിച്ചത് ഒരുകഷ്ണം പഴം
സാധാരണ ഗതിയിൽ മഞ്ഞുകാലം അവസാനിക്കുന്നതോടെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം ശക്തമാകുന്നത്. ഇത്തവണ മഞ്ഞ് കുറവായതിനാല്‍ നേരത്തേ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ഇത് നേരിടാന്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിനാര്‍ കോര്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ എ.കെ. ഭട്ട് അറിയിച്ചു.
30 മുതല്‍ 40 വരെയുള്ള സംഘങ്ങളായാണു ഭീകരര്‍ അതിര്‍ത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്നത്. ലെപാ താഴ്വര മുതല്‍ മണ്ഡല്‍ വരെ നിരവധി സ്ഥലങ്ങളിലാണിത്. പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഉചതിമായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments